Pages

welcome to kmc

great friends are hard to find, difficult to leave , impossible to forget.

Sunday, 24 November 2013

പണ്ട്, ആളുകള്‍ പല്ലു മുറിയെ തിന്ന് എല്ലു മുറിയെ പണിയെടുത്തിരുന്നു. ഇപ്പോള്‍, നാം പല്ലു മുറിയെ തിന്നും.അനങ്ങാതിരിക്കും. കുറച്ചു കാലം കഴിഞ്ഞ് നടക്കാന്‍ വേണ്ടി നടക്കും, ഓടാന്‍ വേണ്ടി ഓടും. ഞാന്‍ ചെറുപ്പത്തില്‍ സുബഹിക്ക് പള്ളിയില്‍ പോന്ന സമയത്ത് കടവത്തൂര്‍ മുതല്‍ മുണ്ടാതോട് വരെ ൌസറും ടീ ഷര്ടുമായി മോണിംഗ് വാക്ക് നടത്തുന്ന കാക്കാന്മാര്‍‍, ഒരു അത്ഭുതക്കാഴ്ചയായിരുന്നു.പക്ഷേ, പ്ലസ്‌ ആയപ്പോഴേക്കും രാവിലെ, ഒന്നോ രണ്ടോ പേരെ മുണ്ടാതോട് – പാറക്കടവ് റോഡിലും കണ്ടു തുടങ്ങി.അവരെ ഇപ്പോഴും കൃത്യമായി ഓര്ക്കു ന്നു.അധികം പ്രായമുള്ളവരല്ല.ഇപ്പോഴാകട്ടെ, രാവിലെ മുണ്ടാതോട് പാലത്തിമ്മലോ കടവതൂരോ പോയാല്‍ നടക്കാനിറങ്ങുന്നവരുടെ ബഹളമാണ്.സമയം ഉണ്ടെങ്കില്തോന്നെ, ചെറിയ ദൂരം പോലും നടക്കാന്‍ മടിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും, നമ്മുടെ സ്കൂള്‍ വിദ്യാര്ഥികകള്ക്കി ടയില്‍ അടുത്തിടെ നടത്തിയ ശാരീരിക ക്ഷമതാ പരിശോധനാഫലങ്ങള്‍ ഞെട്ടിക്കുന്നതാണ്.കിതയ്ക്കാതെ, അല്പ്പല ദൂരം ഓടാന്‍ സാധിക്കുന്ന കുട്ടികളുടെ എണ്ണവും, ഭയപ്പെടുത്തുന്ന രീതിയില്‍ കുറഞ്ഞു കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.നമുക്ക്, ഓടിക്കളിക്കുന്ന കുട്ടികള്‍ 'ശല്യ'ക്കാരും, ടി.വി കണ്ടോ, പാഠപുസ്തകം വായിച്ചോ ചടഞ്ഞു കൂടിയിരിക്കുന്ന കുട്ടികള്‍ 'മിടുക്ക'രും ആയിട്ട് കുറച്ച് നാളായല്ലോ!ജീവിതശൈലീ രോഗങ്ങളുടെ പറുദീസയായി കേരളം മാറിയിരിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്ത്തെ ടുക്കാന്‍ പഴയ ചില ശീലങ്ങളിലേക്ക് നാം മടങ്ങിപ്പോകേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.കൊച്ചിയില്‍, ഐ.ടി ജീവനക്കാര്ക്കും , ഡോക്ടര്മ്മാതര്ക്കുംള ഇടയില്‍ ആഡംബര സൈക്കിളുകള്‍ തരംഗമാകുന്നതായി വാര്ത്തപ കണ്ടിരുന്നു.കൊച്ചിയിലെ ഗതാഗതക്കുരുക്കിനെ തോല്പ്പി ക്കാനാണ് പലരും സൈക്കിള്‍ പൊടി തട്ടിയെടുത്തതെങ്കിലും, കുറഞ്ഞു വരുന്ന കുടവയറും, വര്ദ്ധികച്ചു വരുന്ന ശാരീരികക്ഷമതയുംശ്രദ്ധയില്‍ പെട്ടതോടെ അവരൊക്കെ സ്ഥിരം സൈക്കിള്‍ സവാരിയുടെ ആരാധകരായി മാറുകയായിരുന്നു.ചെറിയ യാത്രകള്ക്ക്സ സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം എന്നതു മാത്രമല്ല, പ്രകൃതിയെ വിഷമയമാക്കാതിരിക്കാം എന്ന മെച്ചം കൂടിയുണ്ട്.അടുത്ത, തവണ ചെറിയ യാത്രയ്ക്ക് കാറിന്റേയോ, ബൈക്കിന്റേയോ താക്കൊള്‍ കയ്യിലെടുക്കുമ്പോള്‍ രണ്ടു തവണ ചിന്തിക്കുക- സൈക്കിളില്‍ പോയാല്‍ പോരേ..!? ... .....

Tuesday, 19 November 2013


Monday, 18 November 2013